മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു; കുമ്പള സ്വദേശിയായ ട്രാവൽ ഉടമക്കെതിരേ പരാതിയുമായി കർണാടക സ്വദേശികൾ
കാസർകോട്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി കർണാടക സ്വദേശികളായ ഇരുപത്തിനാല് യുവാക്കൾ രംഗത്ത്. ദക്ഷിണ കർണാടകയിലെ സുള്ള്യ, ബെൽത്തങ്ങാടി, പുത്തൂർ എന്നിവിടങ്ങളിലെ പതിനൊന്ന് പേരടങ്ങുന്ന സംഘം കുമ്പള പ്രസ് ഫോറത്തിൽ എത്തി വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുമ്പളയിലെ ട്രാവൽ ഏജൻസി ഉടമയായ പൊതു പ്രവർത്തകനും അദേഹത്തിൻ്റെ മകനും കർണാടക ബി.സി റോഡ് സ്വദേശിയായ ജീവനക്കാരനും തങ്ങളെ വഞ്ചിച്ചു എന്ന് ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഒരാളിൽ നിന്നും …