പാലക്കാട്: പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയില് 2 കുട്ടികള് കുളത്തില് മുങ്ങി മരിച്ചു. കാരക്കൂത്ത് വീട്ടില് ശിഹാബ് മുസ്ലിയാരുടെ മകള് ഫാത്തിമ സഹറ(5), ശിഹാബിന്റെ സഹോദരന് ഷൗക്കത്തിന്റെ മകന് രണ്ടര വയസുകാരന് മുഹമ്മദ് ഹയാന് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടികളെ കാണാതാവുകയായിരുന്നു. സംശയം തോന്നി അടുത്തുള്ള കുളത്തില് തിരഞ്ഞപ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്. ഉടന് തന്നെ കുട്ടികളെ പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ഫാത്തിമ സഹറ മരിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന മുഹമ്മദ് ഹയാനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. കൊപ്പം പൊലീസ് തുടര് നടപടികള് സ്വീകരിച്ചു.








