മൊഗ്രാൽപുത്തൂർ കമ്പാറിലെ മുൻ പ്രവാസിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു

മൊഗ്രാൽ പുത്തൂർ: മുൻ പ്രവാസിയായ യുവാവ് നാട്ടിൽ ജോലിക്കിടെ കുഴഞ്ഞുവീണ മരിച്ചു. കമ്പാർ സ്വദേശി അഷ്‌റഫ്‌ ദേശം കുളം (47) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ അഷറഫിനെ കാസർകോട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ടുമാസം മുമ്പാണ് സഹോദരൻ ഗഫൂർ മുംബൈയിൽ മരണപ്പെട്ടത്. റംലയാണ് അഷറഫിന്റെ ഭാര്യ. മക്കൾ: റിഫായി, റാഹിദ്, ആസിയ, സൽമാൻ, സഫ്‌വാൻ ( എല്ലാവരും വിദ്യാർത്ഥികൾ). മറ്റു സഹോദരങ്ങൾ: മിസ്റിയ, മുഹമ്മദ് (അറൻതോട് ), സിദീഖ് മജൽ, ജലാൽ. കബറടക്കം വ്യാഴാഴ്ച രാവിലെ 8 മണിക്ക് കോട്ടകുന്ന് ജുമാ മസ്ജിദ്അ ങ്കണത്തിൽ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page