മലപ്പുറം: ഓപ്പറേഷന് തൂഫാന് നാര്ക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില് മലപ്പുറത്ത് വന് രാസലഹരി വേട്ട. സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര് അടക്കം നാല് പേര് പിടിയിലായി. കൂട്ടിലങ്ങാടി കാവുങ്ങല് സ്വദേശിയും ഇന്ഫ്ലുവന്സറുമായ മിനു ജാസ്മിന്(23), മലപ്പുറം ഹാജിയാര്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടി.പി. ഷബീര് (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), എന്നിവരാണ് പിടിയായത്. കാറില് കടത്താന് ശ്രമിക്കുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പൊലീസ് തടഞ്ഞുനിര്ത്തി പിടികൂടിയത്. കാറില് നിന്ന് പണവും, ഡിജിറ്റല് ത്രാസും കണ്ടെടുത്തു.
ചില്ലറ വില്പ്പനക്കായി എത്തിച്ച രാസലഹരിയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.
പിടിയിലായ മറ്റ് മൂന്ന് പേരും മുന്പും ലഹരി കേസുകളില് പ്രതികളായവരാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.








