തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്ഷം ഇന്നുമുതല് ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ തീവ്രത കണക്കിലെടുത്ത് ഇന്ന് 4 ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലര്ട്ട് ആണ്. ഒക്ടോബര് മുതല് ഡിസംബര് വരെ നീളുന്ന ഈ മഴക്കാലത്ത്, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യത. അടുത്ത 3 മണിക്കൂറില് കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടത്തരം മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും; തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്, മലപ്പുറം, കോഴിക്കോട് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസര്കോട്, ഉദുമ, പനയാല്, പുല്ലൂര് തുടങ്ങിയ സ്ഥലങ്ങളില് രാവിലെ ശക്തമായ മഴ പെയ്തു.








