അതിദാരുണം; ഭാര്യയെയും നാലര വയസ്സുള്ള മകനെയും യുവാവ് കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: വലപ്പാട് ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വിസ്മയ, മകന്‍ ദക്ഷ് എന്നിവരാണ് മരിച്ചത്. തെക്കിനിയേടത് വിജേഷ് ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ച വിജേഷ് ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കരച്ചില്‍ കേട്ട് സഹോദരന്‍ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറുത്ത നിലയിൽ വിസ്മയയെ കണ്ടെത്തിയത്. മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page