ജർമ്മനിയിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം; മൂന്നു മലയാളികൾ മരിച്ചു, തീയിട്ട അയൽവാസി അറസ്റ്റിൽ

ബർലിൻ : ജർമ്മനിയിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ കൊല്ലപ്പെട്ടു. ഇടുക്കി ഇരട്ടപ്പെരിയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി (27)എന്നിവരാണ് മരിച്ചത്. പുക ശ്വസിച്ചു ഗുരുതരാവസ്ഥയിൽ ആയ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റുമേനിയക്കാരനെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. നോർത്ത് റൈൻ വെസ്റ്റ് ഫാലിയ സംസ്ഥാനത്തെ ബോഹും നഗരത്തിലെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തം ഉണ്ടായത്. മരിച്ച മൂന്നുപേരും മൂന്നാം നിലയിലാണ് താമസിച്ചിരുന്നത്. അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ച് തർക്കം നടന്നിരുന്നു. ഇതേ തുടർന്നാണ് തീവച്ചതെന്നാണ് വിവരം. സംഭവത്തിൽ ഷോർട്ട് സർക്യൂട്ട് പോലുള്ള സാങ്കേതിക തകരാറുകൾ ഒന്നുമില്ലെന്ന് അഗ്നിശമന ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ വ്യക്തമായി. മനഃപൂർവം തീവച്ചതാണെന്ന നിഗമനത്തെ തുടർന്നാണ് കൊലപാതക കുറ്റത്തിന് കേസെടുത്തതും, കെട്ടിടത്തിലെ തന്നെ താമസക്കാരനായ 41 വയസ്സുകാരനെ കസ്ററഡിയിലെടുത്തതും.
അഞ്ജലിയും നോവിയും കഴിഞ്ഞ ജൂലൈയിലും, സിവിൻ ഒന്നരമാസം മുമ്പാണ് ജർമ്മനിയിൽ എത്തിയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page