ഒത്തുപോകാനാകുന്നില്ല; രമ്യ ഹരിദാസ് എംഎല്‍എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് രാജിവച്ചു

തിരുനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് രാജിവച്ചു. ഡപ്യൂട്ടേഷനില്‍ എത്തിയ പിഎ വി വിമല്‍ ആണ് രാജിവെച്ചത്. രാജിക്കത്ത് നിയമസഭ സെക്രട്ടറിക്ക് കൈമാറി. വ്യക്തിപരമായ ആവശ്യങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. വ്യക്തിപരമായ കാരണങ്ങളാല്‍ പിഎയായി തുടരനാവില്ലെന്നും തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തിരികെ പോവുകയാണെന്നും കാണിച്ചാണ് രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്.
രമ്യ ഹരിദാസുമായുള്ള അഭിപ്രയഭിന്നതയുടെ കാരണങ്ങള്‍ സംഘടനയെ അറിയിച്ചതായി വിമല്‍ വ്യക്തമാക്കി. നിയമനം നടത്തി മൂന്ന് മാസത്തിന് ശേഷമാണ് രാജി. എല്‍എസ് ജിഡി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നായിരുന്നു ഡെപ്യൂട്ടേഷന്‍. പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായിരുന്നു വിമല്‍. അവിടെ നിന്ന് സംഘടനാ നിര്‍ദേശപ്രകാരമാണ് രമ്യ ഹരിദാസിന്റെ പിഎയായി എത്തുന്നത്. രമ്യാ ഹരിദാസുമായി ചേര്‍ന്നുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജി എന്ന് സൂചന. പാളയം പ്രദീപിനെ പിഎ ആക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ചിറയിന്‍കീഴില്‍ നടന്ന യോഗത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രമ്യയും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. പിന്നാലെ രമ്യക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ വിവിധയിടങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page