പയ്യന്നൂർ: എലിവിഷം ഉള്ളിൽ ചെന്ന് ചികില്സയിലായിരുന്ന യുവതി മരിച്ചു. എരമം ഓയോളത്തെ നെടുമണ്ണില് വീട്ടില് മേഘ(32) യാണ് മരിച്ചത്. ഒക്ടോബര്-7 ന് രാത്രി ഏഴിനാണ് ഇവരെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്.
തുടർന്ന് പരിയാരത്തെ കണ്ണൂര് ഗവ.മെഡിക്കല് കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികില്സയിലിരിക്കെ മരണപ്പെട്ടു.
എന്.കെ.മുരളീധരന്റെയും സി.ഇന്ദിരയുടെയും മകളാണ്. ഭര്ത്താവ് ബിനീഷ്(കുന്നരു).
മകള്: ജാന്വി.








