കുട്ടി ജനിച്ചതിന്റെ ആഘോഷം റോഡിൽ, ആൾക്കൂട്ടത്തിനിടയിലേക്ക് ബസ് പാഞ്ഞു കയറി അഞ്ചുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ കുഞ്ഞിന്റെ പിതാവും
പട്ന: റോഡരികിൽ നടന്ന നൃത്ത പരിപാടിക്കിടെ അമിതവേഗതയിലെത്തിയ ബസ് പാഞ്ഞുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്തരയോടെ ബിഹാറിലെ ബെറ്റിയ നഗരത്തിനു സമീപമുള്ള പരൗ തോല ബങ്കത്വയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറിയത്. ഒരു കുട്ടി ജനിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനായി കുടുംബം റോഡ് അരികിൽ ഗാനമേളയും നൃത്തവും സംഘടിപ്പിച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 200 അധികം …