കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററായ അഖില്‍ എന്‍ആര്‍ഡിയുടെ വീട്ടില്‍നിന്നും അനൂപിനൊപ്പം ഇറങ്ങിപ്പോയ വാര്‍ത്ത സ്ഥിരീകരിച്ച് മേഘ നായര്‍. അഖിലിന്റെ വീട്ടില്‍ നിന്നും ഇറങ്ങിവന്നത് സത്യമാണെന്നും ഇപ്പോഴുള്ളത് അനൂപിനൊപ്പമാണ്. എന്നാല്‍ കാരണങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പറയാന്‍ താല്പര്യമില്ലെന്നും മേഘ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ‘ചെങ്ങന്നൂരിലെ എന്റെ അച്ഛന്റെ വീട്ടില്‍’ എന്ന കാപ്ഷനോടെ മേഘ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതിന് നിരവധിപേര്‍ വിമര്‍ശിച്ച് കമന്റുകളിട്ടിരുന്നു. അതിനു മറുപടിയായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അനൂപിനൊപ്പം ഇറങ്ങപ്പോയതാണെന്ന് അവര്‍ തുറന്നുപറയുന്നുണ്ട്. ‘ഞാന്‍ ഇറങ്ങിവന്നു എന്നത് സത്യം. 10 ദിവസം അനൂപിന്റെ കൂടെ ഉണ്ടായിരുന്നു. ഇതിന്റെ ഇടയ്ക്ക് അച്ഛനെ കാണാന്‍ പോയി. അപ്പോള്‍ എടുത്ത ഫോട്ടോ ആണ് ഞാന്‍ പോസ്റ്റ് ചെയ്തത്’- മേഘ പറയുന്നു. അഖിലിന്റെ വീട്ടുകാര്‍ തന്നെ സ്വര്‍ണങ്ങളെല്ലാം അവിടെ തിരികെ കൊടുത്തുവെന്നും തന്റേതല്ലാത്ത ഒന്നും എടുത്തിട്ടില്ലെന്നും മേഘ പറഞ്ഞു.
പരസ്യമായി പരസ്പരം കുറ്റങ്ങള്‍ പറയില്ലെന്ന് എഗ്രിമെന്റ് സൈന്‍ ചെയ്തിട്ടുണ്ട്. സുഹൃത്തുക്കള്‍ എന്നുപറയുന്നവര്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും മേഘ വ്യക്തമാക്കി.
തിരികെ അനൂപിന്റെ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നും മേഘ കുറിച്ചു. അതേസമയം അഖിലും മേഘയും നിയമപരമായി വേര്‍പിരിഞ്ഞോ എന്ന കാര്യം വ്യക്തമല്ല. രണ്ടാഴ്ച മുമ്പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മേഘ സ്വകാര്യ ബസ് ഡ്രൈവറായ അനൂപ് എന്നയാള്‍ക്കൊപ്പം ഇറങ്ങിപ്പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും വൈറലായിരുന്നു. അതിനെക്കുറിച്ച് അഖിലോ മേഘയോ പ്രതികരണവുമായി എത്തിയിരുന്നില്ല.
സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമായിരുന്നു അഖില്‍ എന്‍ആര്‍ഡിയുടെയും മേഘാനായരുടെയും വേര്‍പിരിയല്‍.








