കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 6 വര്‍ഷം കഠിന തടവും, 30,000 രൂപ പിഴയും ശിക്ഷ. കര്‍ണാടക ബാലേഹോസൂര്‍ ബീരപ്പ ക്ഷേത്രത്തിന് സമീപത്തെ ഹേലപ്പ സുബ്ബണ്ണ ഇറഗ(36)റിനെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി പിഎം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. കഴിഞ്ഞവര്‍ഷം ജുലൈ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്‌കൂളില്‍ പോകുവാനായി ചെമ്മനാട് മാവില റോഡിലെ ബസ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 17 കാരി. അവിടെയെത്തിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പരാതിയില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് എസ്‌ഐ സുരേഷ്‌കുമാര്‍ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.







