കാസര്‍കോട്: ട്രെയിനില്‍ സ്ത്രീ യാത്രക്കാര്‍ക്ക് മുന്നില്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ച മധ്യവയസ്‌കന്‍ പിടിയിലായി. കണ്ണൂര്‍ ജോസ് ഗിരി സ്വദേശി ജോസ് മാത്യൂ(53) ആണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഒകെ എക്‌സ്പ്രസ് എത്തിയപ്പോഴാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. ട്രെയിനിലെ ജനറല്‍ കോച്ചില്‍ വച്ചാണ് സംഭവം. കണ്‍ട്രോള്‍ റൂമിലേക്ക് ഒരു യുവതി വിളിച്ചുപറഞ്ഞതോടെ പൊലീസ് എത്തുകയായിരുന്നു. അപ്പോഴും മധ്യവയസ്‌കന്റെ ചേഷ്ട തുടര്‍ന്നു. കൈകൊണ്ടും വായകൊണ്ടും മറ്റും ലൈംഗിക ഉദ്ദേശ്യത്തോടെ ചേഷ്ടകള്‍ കാണിച്ച ആളെ എസ്‌ഐ സനില്‍ കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് പിടികൂടി. ട്രെയിനില്‍ നിന്നും ഇറക്കി സ്റ്റേഷനിലെത്തിച്ചു. പിന്നീട് നോട്ടീസ് നല്‍കി വിട്ടയക്കുകയാണുണ്ടായത്.







