കാസര്‍കോട്: മുന്‍ പ്രവാസിയായ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇച്ചിലംകോട് ചിത്തൂര്‍ സ്വദേശി അബ്ദുല്‍ സലീം(33) ആണ് മരിച്ചത്. മാതാവ് ഹാത്തിക്കയും സലീമും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ മാതാവ് മകളുടെ വീട്ടില്‍ പോയിരുന്നു. രാത്രി സലീം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ അയല്‍വാസികളാണ് യുവാവിനെ ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് വീട്ടിലെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സലീം കുറച്ചുകാലം ഗള്‍ഫിലും മുംബൈയിലും ജോലിചെയ്തിരുന്നു. പരേതനായ കുഞ്ഞിപ്പള്ളിയാണ് പിതാവ്. സൈനബ, ഫാത്തിമ, മിസ്‌രിയ, ആബിദ എന്നിവര്‍ സഹോദരിമാരാണ്.







