പാര്‍ട്ട് ടൈം ജോലി തട്ടിപ്പുകള്‍ പെരുകുന്നു; ആളുകളെ വലയില്‍ വീഴ്ത്തുന്നത് ടെലഗ്രാം വഴി, അഡൂര്‍ ദേലംപാടി സ്വദേശിയുടെ 24 ലക്ഷം പോയി

കാസര്‍കോട്: പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 24 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അഡൂര്‍ ദേലംപാടി പാണ്ടിയിലെ കെ. ഫാറൂഖ് അബ്ദുള്ളയാണ് തട്ടിപ്പിനിരയായത്. സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട സംഘമാണ് ജോലിയും വന്‍തുക കമ്മിഷനും വാഗ്ദാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസം മുതല്‍ ഡിസംബര്‍മാസം വരെയുള്ള കാലയളവില്‍ സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലലേക്ക് 24,72,813 പണം അയച്ചിരുന്നു. എന്നാല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടതോടെ 65000 രൂപ മാത്രം തിരികെ ലഭിച്ചു. ബാക്കി തുക 24,07,813 ഇതുവരെയും ലഭിച്ചില്ല. തുടര്‍ന്നാണ് ഫാറൂഖ് പൊലീസിനെ സമീപിച്ചത്. പരാതിയില്‍ കാസര്‍കോട് സൈബര്‍ സെല്ലാണ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page