ഇടുക്കി: പോക്‌സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറെ കോളിളക്കമുണ്ടാക്കിയ ഇടുക്കി കുമാരമംഗലം പോക്‌സോ കേസിലെ രണ്ടാം പ്രതിയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചന്‍(65) ആണ് മരിച്ചത്. കേസില്‍ ഈയാഴ്ച അന്തിമവിധി പറയാനിരിക്കുകയാണ് സംഭവം. തങ്കച്ചന്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് വിധി പറയല്‍ മാറ്റിവെച്ചിരുന്നു. 2017 ലായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.








