കാസര്‍കോട്: നെല്ലിക്കുന്ന് ജംങ്ഷനിലെ മുബാറക് മസ്ജിദില്‍ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച. വ്യാഴാഴ്ച രാത്രിയിലാണ് കവര്‍ച്ചനടന്നത്. കവര്‍ച്ച നടത്താനെത്തിയ രണ്ടു പേരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കളിലൊരാള്‍ കുടപിടിച്ച് മറയുണ്ടാക്കുന്നതും ഭണ്ഡാരം കുത്തിത്തുറക്കുന്നതും ദൃശ്യത്തിലുണ്ട്. പരാതിയില്‍ കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.







