ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം; 17 കാരനെ മര്‍ദ്ദിച്ച് കൂടെയുണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു; യുവതിക്കും സുഹൃത്തിനുമെതിരേ കേസ്

കാസര്‍കോട്: ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം കാരണം 17 കാരനെ മര്‍ദ്ദിക്കുകയും ശേഷം സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവതിക്കും സുഹൃത്തിനുമെതിരേ ബദിയടുക്ക പൊലീസ് കേസെടുത്തു. ബദിയടുക്ക സ്വദേശിയായ കൗമാരക്കാരന്റെ പരാതിയില്‍ പുഷ്പ എന്ന സ്ത്രീക്കെതിരെയും സുഹൃത്തിനുമെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. നബിദിനത്തിന്റെ ഭാഗമായി ബദിയടുക്ക ടൗണില്‍ കൊടിതോരണങ്ങള്‍ അലങ്കരിക്കുന്നതിനിടെയാണ് സംഭവം. മീന്‍ മാര്‍ക്കറ്റിന് സമീപത്തുവച്ച് ബൈക്കിലെത്തിയ പ്രതികള്‍ തടഞ്ഞു നിര്‍ത്തി കൈകൊണ്ട് അടിച്ചുപരിക്കേല്‍പിക്കുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊബൈല്‍ …

ബങ്കര മഞ്ചേശ്വരത്ത് എംഡിഎംഎ വേട്ട; കുണ്ടംകുഴി കളരിയടുക്കം സ്വദേശി പിടിയില്‍

കാസര്‍കോട്: ബങ്കര മഞ്ചേശ്വരം എക്സ്സൈസ് ചെക്ക്പോസ്റ്റിനു മുന്‍വശം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി.ബേഡകം കുണ്ടംകുഴി കളരിയടുക്കത്തെ കെഎം സഫീറി(36)നെയാണ് അറസ്റ്റ് ചെയ്തത്. യുവാവില്‍ നിന്ന് 0.120 ഗ്രാം എംഡിഎംഎ പിടികൂടി. കേസ് രേഖകളും തൊണ്ടി സാധനവും പ്രതിയെയും കുമ്പള എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. എക്സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി എം അഖില്‍, പി സുരേശന്‍, സിഇഒമാരായ നിഖില്‍ പവിത്രന്‍, രാജേഷ്. പി എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

അസുഖം മൂലം ചികില്‍സയിലായിരുന്ന ഉദുമ കണ്ണികുളങ്ങരയിലെ 26 കാരി മരിച്ചു

കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന ഉദുമ കണ്ണികുളങ്ങരയിലെ 26 കാരി മരിച്ചു.പെരിയ നിടുവോട്ടുപാറയിലെ ഉമേശന്റെ ഭാര്യ നിഖില (26) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഉദുമ കണ്ണികുളങ്ങരയിലെ കെ നാരായണന്റെയും ലക്ഷ്മിയുടേയും മകളാണ്. സഹോദരങ്ങള്‍: നിഷ, നിജിന. സംസ്‌കാരം ഉദുമ കാപ്പില്‍ സമുദായ ശ്മശാനത്തില്‍.

കളിക്കുന്നതിനിടെ പുഴയില്‍ വീണ ഫുട്‌ബോള്‍ എടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മംഗളൂരു: കളിക്കുന്നതിനിടെ പുഴയില്‍ വീണ ഫുട്‌ബോള്‍ എടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കസബ ബെന്‍ഗ്രെയിലെ ഫെറി പോയിന്റിന് സമീപം താമസിക്കുന്ന മുഹമ്മദ് സനാവുള്ള (25) ആണ് മരിച്ചത്. ഞയാറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഫുട്‌ബോള്‍ പുഴയില്‍ വീഴുകയായിരുന്നു. കുട്ടികള്‍ അത് എടുക്കാന്‍ പാടുപെടുന്നത് കണ്ട് സഹായിക്കാനായി മുഹമ്മദ് പുഴയിലിറങ്ങുകയായിരുന്നു. നീന്തി ഫുട്‌ബോള്‍ എടുക്കുന്നതിനിടെ യുവാവ് പുഴയിലെ ചളിയില്‍ പൂണ്ടുപോയി. സംഭവം കണ്ട കുട്ടികള്‍ മല്‍സ്യത്തൊഴിലാളികളെ വിളിച്ചുവരുന്നി. ഉടന്‍ തന്നെ സനാവുള്ളയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. …

മയക്കുമരുന്ന് വില്‍പനക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം, മുഖാരികണ്ടത്ത് മെത്താംഫെറ്റാമിന്‍ പിടികൂടി; പ്രതിയെ എക്‌സൈസ് തിരയുന്നു

കാസര്‍കോട്: മയക്കുമരുന്ന് വില്‍പനക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്പെക്ടര്‍ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തില്‍ എടനാട് മുഖാരികണ്ടത്ത് നടന്ന റെയ്ഡില്‍ 8.98 ഗ്രാം മെത്താംഫെറ്റാമിന്‍ പിടികൂടി. സംഭവത്തില്‍ പ്രതിയായ മുഹമ്മദ് റിസ്വാനെ(27) പിടികൂടാനുള്ള അന്വേഷണം എക്‌സൈസ് ഊര്‍ജിതമാക്കി. പ്രിവെന്റിവ് ഓഫീസര്‍ കെവി രഞ്ജിത്ത്, ഗ്രേഡ് പ്രിവെന്റിവ് ഓഫീസര്‍ വി റീന, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശൈലേഷ് കുമാര്‍, വിവി ഷിജിത്ത്, വിപിന്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ശ്രീജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഭര്‍ത്താവിനെ കൊന്ന് കുടല്‍മാല പുറത്തെടുത്തു, വീട്ടുടമ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കരളും വൃക്കയും കാണാനില്ല, ടെറസില്‍ നിന്ന് ചാടിയ യുവതി ആശുപത്രിയില്‍

ഹരിയാന: ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി കുടല്‍മാല പുറത്തെടുത്ത സംഭവത്തില്‍ യുവതി പിടിയില്‍. ഹരിയാന കുരുക്ഷേത്രയിലാണ് ദാരുണസംഭവം നടന്നത്. പൊഹോവ റോഡിലെ രാജ്പാലസിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സീതാപുര്‍ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ രാജേഷിന്റെ ഭാര്യ വിമല ദേവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊലപാതകം വീട്ടുടമ കണ്ടതോടെ പരിഭ്രാന്തയായ വിമലാ ദേവി വീടിന്റെ ടെറസില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പരിക്കേറ്റ പ്രതി ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടാല്‍ പ്രതിയില്‍നിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് …

പടന്ന കടപ്പുറത്തെ ടി.കെ. മോഹന്‍ലാല്‍ അന്തരിച്ചു

ചെറുവത്തൂര്‍: പടന്ന കടപ്പുറത്തെ ടി.കെ. മോഹന്‍ലാല്‍ (54) അന്തരിച്ചു. പരേതനായ പി. വി. അമ്പാടിയുടെയും ടി.കെ. ജാനുവിന്റെയും മകനാണ്. ഭാര്യ: പി.വി. പ്രസീത. മക്കള്‍: പൃഥ്വിലാല്‍, ലാലിമ. സഹോദരങ്ങള്‍: ശാലിനി, ജയന്‍, സോയ.

പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ചു കയറി, ലോറികൾ കത്തി; രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു

പയ്യന്നൂർ: പിലാത്തറ മണ്ടൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ടാങ്കര്‍ ലോറി ഇടിച്ചു കയറി തീ പിടിച്ചു. രണ്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കല്‍ സ്വദേശി ഇബിനെസര്‍ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ (22) എന്നിവരാണ് മരിച്ചത്. നിസാരമായി പരിക്കേറ്റ ഡ്രൈവര്‍ ഇടുക്കി സ്വദേശി വിമലിനെ (26) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. റോഡരികില്‍ തകരാറായതിനാല്‍ നിര്‍ത്തിയിട്ട മര ലോറിയില്‍ ടാങ്കര്‍ ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തില്‍ …

കുമ്പള പഞ്ചായത്ത് ഓണാഘോഷം സ്വകാര്യതയുടെ വീട്ടിൽ: വിവാദം രൂക്ഷം; ബിജെപിയിലും പ്രതിഷേധം

കുമ്പള: കുമ്പള പഞ്ചായത്ത് ഞായറാഴ്ച നടത്തിയ ഓണപ്പൂമഴ ഓണാഘോഷം , പഞ്ചായത്തിൽ വിവാദത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. ഇത്തരമൊരു പരിപാടി എവിടെയാണ് നടത്തുന്നതെന്നു അവസാന നിമിഷം വരെ മറച്ചുവെച്ച പഞ്ചായത്ത് അധികൃതർ ഒടുവിൽ പഞ്ചായത്ത് മെമ്പർ പോലുമില്ലാത്ത ഒരു ലീഗ് പ്രവർത്തകന്റെ വീട്ടിലാണ് ആഘോഷം നടത്തിയത് എന്ന് ലീഗ് പ്രവർത്തകർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ വിശാലമായ ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ളപ്പോൾ പഞ്ചായത്തുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളിൽ കുടുങ്ങിയിട്ടുള്ള മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറിയുടെ വീട്ടിൽ പഞ്ചായത്തിന്റെ ഓണാഘോഷം …

തെരുവുനായ കുറുകെ ചാടി, നിയന്ത്രണംവിട്ട ഓട്ടോ വൈദ്യുത തൂണിലിടിച്ച് ഡ്രൈവർ മരിച്ചു, രണ്ടു യാത്രക്കാർക്ക് പരിക്ക്

കാഞ്ഞങ്ങാട്: നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടാണ് അപകടം. മടിക്കൈ കീക്കാൻകോട്ടെ എം. എസ്. മോഹനൻ( 58) ആണ് മരിച്ചത്. അലാമിപ്പള്ളി സ്റ്റാൻഡിലെ ഡ്രൈവർ ആയിരുന്നു. അലാമിപ്പള്ളിയിൽ നിന്നും കാഞ്ഞങ്ങാട് ടൗണിലേക്ക് യാത്രക്കാരുമായി പോകുമ്പോൾ ആണ് അപകടം. പുതിയ കോട്ട ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ വച്ച് തെരുവ് നായ കുറുകെ ഓടിയതിനെ തുടർന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട ഓട്ടോ തൊട്ടടുത്ത …

പരപ്പയിലെ ഈങ്ങയില്‍ വീട്ടില്‍ ലക്ഷ്മിയമ്മ അന്തരിച്ചു

വെള്ളരിക്കുണ്ട്: പരപ്പയിലെ ഈങ്ങയില്‍ വീട്ടില്‍ ലക്ഷ്മിയമ്മ (87) അന്തരിച്ചു. മകള്‍: ഇ.വി. മാധവി, മരുമകന്‍: പരേതനായ മഠത്തില്‍ കുഞ്ഞിരാമന്‍ നായര്‍. സഹോദരങ്ങള്‍: ഇ.വി. നാരായണി (കാളിയാനം), പരേതയായ ഇ.വി. ചന്ദ്രാവതി (ബല്ല, കാഞ്ഞങ്ങാട്). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പില്‍ നടക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ

​യുഎസ് – ഇറാൻ സംഘർഷം: ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം ആക്രമണം തുടരുകയാണ്. പ്രത്യാക്രമണമായി കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക സംവിധാനങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ​ഹോർമുസ് കടലിടുക്ക്: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകളുടെ സുരക്ഷയും സൈനിക ശേഷിയും മുൻനിർത്തി സംഘർഷ മേഖലകളിൽ കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ ശ്രമങ്ങൾ നടക്കുന്നു. ​അമേരിക്ക – കാനഡ വ്യാപാര തർക്കം: ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കനേഡിയൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 50% അധിക തീരുവ ചുമത്തി. മറുപടിയായി …

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡിഎഫ്ഒ കണ്ണൂർ ജോസ് ഗിരി സ്വദേശി ജോസ് മാത്യുവിനെ (53)തിരെ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം പുലർച്ചെ ഓഖാ എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്ന പരാതിയിലാണ് റെയിൽവേ പൊലിസ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഡിഎഫ്ഒ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് പരാതി. അതിക്രമം നേരിട്ട ഉടൻ തന്നെ സ്ത്രീകൾ …

ഗണേശോത്സവം: മുംബൈയിൽ ഗണേശ വിഗ്രഹം, ഘോഷയാത്രയ്ക്കിടയിൽ ഇളകിവീണു; രണ്ടുപേർ മരിച്ചു; 5 പേർ ആശുപത്രിയിൽ

മുംബൈ: മുംബൈ ഭൂലേശ്വരച രാജ വിഗ്രഹ ഘോഷയാത്രയ്ക്കിടെ 22 അടി ഉയരമുള്ള ഗണേശവിഗ്രഹം ഇളകിവീണ് രണ്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ഭുലേശ്വറിലെ ബലറാം മർച്ചന്റ് റോഡിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. ഗണേശ പ്രതിമയിലെ നട്ടുകളും ബോൾട്ടുകളും അയഞ്ഞതാണ് അപകടകാരണമെന്ന് പറയുന്നു. മുംബൈ ഫയർ ബ്രിഗേഡ്, പോലീസ്, ട്രാഫിക് പോലീസ്, വാർഡ് ജീവനക്കാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സങ്കേത് നെവ്‌ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി …

നെഞ്ചുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ കഴകം സെക്രട്ടറി മരിച്ചു;ചികിത്സാപിഴവെന്ന് ബന്ധുക്കളുടെ പരാതി, പൊലീസ് കേസെടുത്തു

കാസർകോട്: നെഞ്ചുവേദനയെ തുടർന്ന് കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആൾ മരിച്ചു. നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം കേന്ദ്ര കമ്മിറ്റി സെക്രട്ടറി കത്യന്റെമാട് പുറത്തേമാട് സ്വദേശി വി.കെ കുഞ്ഞിക്കണ്ണൻ (68) ആണ് മരിച്ചത്. ചികിത്സയിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സി ഐ കെ.പി ഷൈൻ ആശുപത്രിയിൽ എത്തി വിവരങ്ങൾ തേടി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ചെറുവത്തൂരിലെ ആശുപത്രിയിൽ നടത്തിയപരിശോധനയിൽ …

ഒഡീഷ ആഴക്കടലിൽ ചരക്ക് കപ്പൽ മുങ്ങി; 24 കപ്പൽ ജീവനക്കാരിൽ രണ്ടുപേരെ രക്ഷിച്ചു; ഇന്ത്യ രക്ഷാപ്രവർത്തനത്തിൽ

ഭുവനേശ്വർ: ഒഡീഷ തീരത്ത് നിന്ന് 240 നോട്ടിക്കൽ മൈൽ അകലെ പനാമ പതാകയുമായി എത്തിയ ചരക്കുകപ്പൽ ശനിയാഴ്ച മുങ്ങി. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരിൽ 20 പേർ ചൈനയിൽ നിന്നുള്ളവരാണ്. മൂന്ന് മ്യാൻമാർസ്വദേശികളും ഒരു ബംഗ്ലാദേശ് സ്വദേശിയും ഉണ്ട് . വിവരമറിഞ്ഞ് ഇന്ത്യൻ കോസ്റ്റു ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ വരദ്, അൻ മോൾ, വിജയ് എന്നി രക്ഷാ കപ്പലുകളാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. മറ്റ് കോസ്റ്റ് ഗാർഡ് രക്ഷാ കപ്പലുകളുടെയും സഹായം …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്കയുമായി മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ​എന്നാൽ, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനും തമ്മിൽ വാക്പോര് തുടരുകയാണ്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും ധാരണയിലെത്തിയിട്ടുണ്ട്. ​ഗസ്സയിലെ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് തുർക്കി ഇന്റർപോളിനോട് ആവശ്യപ്പെട്ടു. ​ഇസ്രായേലിന്റെ ‘ഇ 1’ സെറ്റിൽമെന്റ് പദ്ധതി ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് ഭീഷണിയാണെന്ന് …

സുഹൃത്തിന്റെ വീട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി കുളത്തിൽ കുളിക്കവേ മുങ്ങി മരിച്ചു

കണ്ണൂർ: കുളത്തിൽ നീന്തുന്നതിനിടെ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സൗത്ത് പീലമേട് മുരുക നഗർ സ്വദേശി അനിരുദ്ധ് കൃഷ്ണനാ(23)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അഴീക്കോട് ആനിവയല്‍ കുളത്തിലാണ് അപകടം. സുഹൃത്തിനൊപ്പം കണ്ണൂരിൽ എത്തിയതായിരുന്നു വിദ്യാർത്ഥി. നീന്തി കുളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർത്ഥി ആനവയൽ കുളത്തിൽ ഇറങ്ങുകയായിരുന്നു. കുറേസമയം കുളത്തിൽ നീന്തിയിരുന്നു. പിന്നീട് തളർന്ന് മുങ്ങിത്താഴുകയായിരുന്നു. ഈ സമയം കരയിലിരിക്കുകയായിരുന്ന സുഹൃത്തിന്റെ ബഹളം കേട്ട് പരിസരവാസികൾ സ്ഥലത്ത് എത്തി. തുടർന്ന് പൊലീസുംഫയര്‍ ഫോഴ്സും നാട്ടുകാരും …