ഉത്രാട പാച്ചിൽ ഇന്ന്; തിരുവോണത്തിനായി ഒരുങ്ങി മലയാളികൾ

ഇന്ന് ഉത്രാട ദിനം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാട ദിനത്തില്‍ മലയാളികള്‍ ഓട്ടത്തിലായിരിക്കും. ഓണക്കാലത്തിന്റെ വരവ് അറിയിക്കുന്നത് അത്തമാണെങ്കില്‍ തിരുവോണത്തിന്റെ തിരക്കിലേക്ക് എല്ലാവരും എത്തുന്നത് ഉത്രാടത്തിനാണ്. ഉത്രാടത്തിന്റെ പിറ്റേന്നാണ് തിരുവോണം ആഘോഷിക്കുന്നത് എന്നതിനാല്‍ തന്നെ വളരെ തിരക്കേറിയ ദിവസമായിരിക്കും ഇത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണമെന്നും പറയപ്പെടുന്ന ഇടങ്ങളുണ്ട്. ഈ ദിവസം കുട്ടികള്‍ ഓണം ആഘോഷിക്കുകയും മുതിര്‍ന്നവര്‍ തിരുവോണം ആഘോഷിക്കുന്നതിനായുള്ള അവസാന വട്ട ഒരിക്കങ്ങള്‍ക്കായി ഓടി നടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപാച്ചില്‍ എന്നു പറയുന്നത്. എല്ലാം വാരിക്കൂട്ടി എല്ലാം ചെയ്ത് തീര്‍ക്കാനുള്ള തിടുക്കത്തെയാണ് ഉത്രാടപാച്ചില്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങള്‍ക്കാവശ്യമായ സാധനങ്ങളുള്‍പ്പെടെ ഈ ദിവസമാകും വാങ്ങുക. കൂടാതെ ഉത്രാട നാളിലാണ് അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്. പൂക്കളം ഒരുക്കിയതിന് ശേഷം ഇത് തിരുവോണ ദിനം വരെയും കാത്തു സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. തിരുവോണ ദിവസം രാവിലെ ഈ പൂക്കളത്തിലേക്കാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത്. തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചില്‍ എല്ലായിടത്തും ഒരുപോലെയാണ്. ഉത്രാടദിനം രാത്രി വരെ പല വിപണികളും സജീവമായിരിക്കും.

എല്ലാ വായനക്കാര്‍ക്കും കാരവല്‍ മീഡിയയുടെ ഓണാശംസകള്‍..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page