ചെറുവത്തൂര്‍ പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു; ഓണക്കോടിയും കിറ്റും വിതരണം ചെയ്തു

ചെറുവത്തൂര്‍: പ്രസ് ഫോറത്തിന്റെ അഭിമുഖ്യത്തില്‍ ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രസ് ഫോറം ഹാളില്‍ നടന്ന ആഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഓണ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ നിര്‍വഹിച്ചു. ഓണക്കോടി വിതരണം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ശോഭ ബാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡണ്ട് സുധീരന്‍ മയ്യിച്ച അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ യിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ. ഇബ്രാഹിംകുട്ടി, പുനര്‍ജനി കാന്‍സര്‍ സൊസൈറ്റി കോര്‍ഡിനേറ്റര്‍ മുഷ്താഖ് മാലിദ്വീപ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.രഞ്ജിത്ത് തിമിരി, മാമുനി രവി എന്നിവര്‍ മുഖ്യാതിഥികളായി. പ്രകാശന്‍, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, പി.വി ചന്ദ്രന്‍, രാജീവന്‍ ഉദിനൂര്‍, അറഫത്ത് ചെറുവത്തൂര്‍, വിജയന്‍ ചീമേനി, കെ.വി കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ഫോറം സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ സ്വാഗതവും ട്രഷറര്‍ വിജിന്‍ദാസ് കിനാത്തില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗങ്ങളുടെയും ബാലസഭ കുട്ടികളുടെയും കലാപരിപാടികള്‍ അരങ്ങേറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം; 17 കാരനെ മര്‍ദ്ദിച്ച് കൂടെയുണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു; യുവതിക്കും സുഹൃത്തിനുമെതിരേ കേസ്
Scroll to top

You cannot copy content of this page