കലയെ നെഞ്ചിലേറ്റിയ കലാകാരന്‍; മിമിക്രി താരം സൈനന്‍ കെടാമംഗലത്തിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി: ആദ്യകാല മിമിക്രി-സ്റ്റേജ് ഷോ കലാകാരനായ സൈനന്‍ കെടാമംഗലം(61) അന്തരിച്ചു. മിമിക്രി വേദികളിലും നാടന്‍ കലാമേഖലയിലും സജീവ സാന്നിധ്യമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30 ന് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
1990 കള്‍ മുതല്‍ മിമിക്രി, കോമഡി രംഗങ്ങളില്‍ തിളങ്ങിയിരുന്നു സൈനന്‍. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ കെടാമംഗലം സ്വദേശിയാണ്. ആദ്യകാല മിമിക്രി വേദികളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തന്റെ അതുല്യമായ ആലാപനവും അനുകരണശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. നിമിഷ നേരം
കൊണ്ട് ഭരത് ഗോപി, കുതിരവട്ടം പപ്പു, ഇന്നസെന്റ്, ഇന്ദ്രന്‍സ് തുടങ്ങിയവരുടെ രൂപവും ഭാവവും ശബ്ദവും അനുകരിക്കാന്‍ സമര്‍ത്ഥനായിരുന്നു സൈനന്‍. നടന്‍ സലീംകുമാര്‍ ആരംഭിച്ച കൊച്ചിന്‍ സ്റ്റാലിയന്‍സ് ട്രൂപ്പിലെ പ്രധാനകലകാരനായിരുന്നു. 2025 ല്‍ സംഗീത അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. ജഗപൊഗ, ഇതിഹാസം തുടങ്ങി 20 ഓളം സിനിമകളിലും അഭിനയിച്ചിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തോന്ന്യക്കാവ് ശ്മശാനത്തില്‍ നടക്കും. ബിന്ദുവാണ് ഭാര്യ. സേതുപാര്‍വതി, സേതുകൃഷ്ണ എന്നിവരാണ് മക്കള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page