നബിദിനം നാളെ; വരവേല്‍ക്കാന്‍ നാടൊരുങ്ങി, പ്രകീര്‍ത്തന വസന്തം തീര്‍ക്കാന്‍ മസ്ജിദുകളും

കാസര്‍കോട്: നബിദിനത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം നാളെയാണ്. മീലാദാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്‌റസ, ദര്‍സ്, ദഅ്വ കോളേജ് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും.
നബിദിനം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. റബീഉല്‍ അവ്വലിന്റെ തുടക്കം മുതല്‍ മസ്ജിദുകളിലും സ്ഥാപനങ്ങളിലും വിശ്വാസി ഭവനങ്ങളിലും മൗലിദ് സദസ്സുകള്‍ ആരംഭിച്ചിരുന്നു. നാളെ പുലര്‍ച്ചെ മസ്ജിദുകളില്‍ പ്രവാചക പ്രകീര്‍ത്തന സദസുകള്‍ നടക്കും. ഇശലുകള്‍ ചാലിച്ച ബൈത്തുകള്‍ക്കൊപ്പിച്ച ഈരടികളുമായി ദഫ്മുട്ടും അറബനയും മധുരവിതരണവുമായി നബിദിന റാലികള്‍ നടക്കും. പള്ളികളും സ്ഥാപനങ്ങളും അലങ്കാര വിളക്കുകള്‍ തെളിച്ച് വര്‍ണാഭമാക്കിയിട്ടുണ്ട്. പല നഗരവീഥികളും രാത്രികാലങ്ങളില്‍ ദീപാലംകൃതമാണ്. വിപണിയില്‍ തൊപ്പിയുടെയും അത്തറിന്റെയും വില്‍പനയും സജീവമായി. പുത്തന്‍ തൊപ്പികള്‍ ധരിച്ചും അത്തര്‍ പൂശിയുമാണ്
കുട്ടികള്‍ റാലികളില്‍ പങ്കെടുക്കുക. നബിയുടെ മദ്ഹുകള്‍ പാടി മദ്രസകളില്‍ ദഫ്മുട്ട് പരിശീലനവും നടക്കുന്നുണ്ട്. ജില്ലയില്‍ കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, തളങ്കര, ബോവിക്കാനം, ചെര്‍ക്കള, പൊവ്വല്‍, ഏണിയാടി, ആദൂര്‍, കുണിയ, കാഞ്ഞങ്ങാട്, ബേക്കല്‍, കോട്ടിക്കുളം, നീലേശ്വരം, പടന്ന ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, ഭീമനടി തുടങ്ങിയ സ്ഥലങ്ങളില്‍ നബിദിന ഘേഷയാത്രകള്‍ വിപുലമായ പരിപാടികളോടെ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം; 17 കാരനെ മര്‍ദ്ദിച്ച് കൂടെയുണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു; യുവതിക്കും സുഹൃത്തിനുമെതിരേ കേസ്
Scroll to top

You cannot copy content of this page