പത്തനംതിട്ട: സഹപാഠിയായിരുന്ന വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. ടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ് ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു ഇരുവരും. അടുത്തകാലത്തായി വീണ്ടും ഇവർ അടുക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ റോബിൻ വിസമ്മതിച്ചു. ഇതേ തുടർന്ന് വീട്ടമ്മ പീഡന പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. സഹപാഠികളായ ഇവർ അടുത്തിടെയാണ് പരിചയം പുതുക്കിയത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് വീട്ടമ്മ നൽകിയ പരാതി. രണ്ടാഴ്ച മുൻപാണ് പരാതി നൽകിയത്.
അതേസമയം, കേസ് ഒത്തുതീർപ്പാക്കാൻ പൊലീസും അസോസിയേഷൻ നേതാക്കളും ശ്രമിച്ചതായി ആരോപണമുണ്ട്. പരാതിയിൽ ഉറച്ചുനിന്ന വീട്ടമ്മ പിന്നീട് എസ്പിയെയും ഡിവൈഎസ്പിയെയും നേരിൽ കണ്ട് പരാതി അറിയിച്ചതിനെ തുടർന്നാണ് കൊട്ടാരക്കര പൊലീസ് റോബിൻ വർഗീസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.








