‘ഞാനും അപര്‍ണയും വേര്‍പിരിഞ്ഞു’; കുറിപ്പുമായി ജീവ

കൊച്ചി: ടെലിവിഷന്‍-സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായ ജീവ ജോസഫും അപര്‍ണ തോമസും വേര്‍പിരിയുന്നു. ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തില്‍ കുറച്ചുകാലമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് ജീവ തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്.
അപര്‍ണയുടെ പിറന്നാള്‍ പോസ്റ്റിനടിയില്‍ വന്ന കമന്റുകള്‍ക്ക് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 11 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമമിടുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജീവ ആരാധകരുമായി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘ഹലോ 32.. പാഠങ്ങളുടെയും വളര്‍ച്ചയുടെയും കരുത്തിന്റെയും ഒരു വര്‍ഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊര്‍ജം കാത്തുസൂക്ഷിക്കാനും, തുടര്‍ന്നും മുന്നോട്ട് പോകാനും ഞാന്‍ പഠിച്ചു. ഇനിയും മുന്നോട്ട്, കൂടുതല്‍ ഉയരങ്ങളിലേക്ക്, അതും തികച്ചും ഒറ്റയ്ക്ക്” എന്നായിരുന്നു അപര്‍ണയുടെ പിറന്നാള്‍ കുറിപ്പ്.
ഇതിന് താഴെ ‘നാളെ നിങ്ങളുടെ വിവാഹവാര്‍ഷികം അല്ലേ?’ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍, അപര്‍ണ നല്‍കിയ മറുപടി ‘അതൊക്കെ പണ്ട്’ എന്നായിരുന്നു. ഈ മറുപടിയാണ് ഇരുവരും വേര്‍പിരിഞ്ഞോ എന്ന അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കിയത്. പോസ്റ്റിലെ ‘തികച്ചും ഒറ്റയ്ക്ക്’ എന്ന പ്രയോഗം എടുത്തുപറഞ്ഞതോടെയാണ് ആരാധകര്‍ക്കിടയില്‍ സംശയം ഇരട്ടിച്ചത്. ഈ ചുരുങ്ങിയ മറുപടിയിലൂടെ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
സണ്‍ മ്യൂസിക്കില്‍ അവതാരകരായി എത്തിയ ജീവ ജോസഫും അപര്‍ണ തോമസും അവിടെ മുതല്‍ തുടങ്ങിയ സൗഹൃദമാണ്. പിന്നീട് 2015 ല്‍ ഇരുവരും വിവാഹിതരായി.
വളരെ ചുരുങ്ങിയ കാലം മാത്രമാണ് വിവാഹത്തിന് മുന്‍പ് പ്രണയിക്കാന്‍ കഴിഞ്ഞതെന്നും, അതിനാല്‍ തന്നെ യാത്രകളും സിനിമാകാഴ്ചകളും ഉള്‍പ്പെടെയുള്ള പ്രണയകാലം ശരിക്കും
ആസ്വദിച്ചത് വിവാഹശേഷമായിരുന്നുവെന്നും ഇരുവരും തുറന്നുപറഞ്ഞിട്ടുണ്ട്. ക്യാബിന്‍ ക്രൂ ജോലി നിര്‍ത്തി നാട്ടിലെത്തിയ അപര്‍ണ യുട്യൂബും പ്രമോഷനും മോഡലിങും എല്ലാമായി സജീവമാണ്.
യൂട്യൂബ് വ്ലോഗുകളിലൂടെയും ട്രാവല്‍ വീഡിയോകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് ഇരുവരും ഒന്നിച്ചു നേടിയെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം; 17 കാരനെ മര്‍ദ്ദിച്ച് കൂടെയുണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു; യുവതിക്കും സുഹൃത്തിനുമെതിരേ കേസ്
Scroll to top

You cannot copy content of this page