കണ്ണൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് കാന്റീന്‍ ജീവനക്കാരന്‍ മരിച്ചു. നിരന്തോട് ടൗണിലെ പണ്ണേരി വീട്ടില്‍ കനകന്‍(57) ആണ് മരിച്ചത്. പറശ്ശിനി മുത്തപ്പന്‍ മടപ്പുര കാന്റീന്‍ ജീവനക്കാരനായിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ മയ്യില്‍ സര്‍വീസ് സഹകരണ ബാങ്ക് നിരന്തോട് ശാഖയ്ക്ക് സമീപത്താണ് അപകടം. മടപ്പുരയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാഞ്ഞിരോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് ഇടിച്ചത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പണ്ണേരി ശാന്ത. മക്കള്‍: മഹേഷ്, മായ. മരുമകന്‍: ജലേഷ് (കണ്ണാടിപ്പറമ്പ്).








