അബുദാബിയിൽ കാസർകോട് സ്വദേശിയടക്കം രണ്ട് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു

ദുബായ്: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയടക്കം രണ്ട് മലയാളികൾ മരിച്ചു. കാസർകോട് ബേക്കൽ മൌവ്വലിൽ താമസിക്കുന്ന കുമ്പള സ്വദേശി അഷ്റഫ്(54), മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി(53) എന്നിവരാണ് മരിച്ചത്. ഷഹാമയിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഷാർജയിൽ നിന്നാണ് ഇരുവരും അബുദാബിയിലെത്തിയത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ അബുദാബി മഫ്റഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തിനിടയാക്കിയ വാഹനാപകടത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിയിട്ടില്ല. അഞ്ജാതർ എന്ന നിലയിലാണ് ഇവരെ പൊലീസ് ആശുപത്രിയിലെത്തിച്ചത്. ഷാർജയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രയിൽ ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടുവെന്നാണ് വിവരം. വർഷങ്ങളായി യു.എ.ഇയിൽ പ്രവാസിയാണ് മരിച്ച കാസർകോട് സ്വദേശി മുഹമ്മദ് അഷ്റഫ്. മരിച്ച ഹംസ മുസ്ലിയാർ സന്ദർശക വിസയിലായിരുന്നു. ഹംസയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫിന്റെ സാമൂഹിക പ്രവർത്തകർ അറിയിച്ചു. ആരിഫ ഇല്ലിയൻ ആണ് ഹംസയുടെ ഭാര്യ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി. നസീമയാണ് മുഹമ്മദ് അഷ്റഫിന്റെ ഭാര്യ. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page