വെള്ളരിക്കുണ്ട്: :ജില്ലയിലെ കോൺഗ്രസ് മുതിർന്ന നേതാവ് ബളാലിലെ എ. വി. മാത്യു( 86)
അന്തരിച്ചു. സംസ്കാരം ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് ബളാൽ സെന്റ് ആന്റണിസ് ചർച്ച് സെമിത്തേരിയിൽ നടക്കും. മലയോരമേഖലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടുത്തുയുർത്തന്നതിലും സാമൂഹ്യക, സാംസ്കാരിക സഹകരണ മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി കൂടി ആയിരുന്നു എ. വി. മാത്യു എന്ന കുഞ്ഞേട്ടൻ. മുൻ മുഖ്യമന്ത്രിമാരായ ഏകെ ആന്റണി, ഉമ്മൻചാണ്ടി, മുൻ കേന്ദ്രമന്ത്രി വയലാർ രവി, കെ പി നൂറുദ്ദീൻ, കെ സി ജോസഫ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മാലോത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ, ക്ഷീരോ ഉദ്പതാക സഹകരണ സംഘം പ്രസിഡന്റ്, ഡിസിസി മെമ്പർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പരേതയായ അച്ചാമ്മയാണ് ഭാര്യ. മക്കൾ:
ബിജി ടോമി, ബിന്ദു മാത്യു, സിന്ധു നോബി, സിജി ബിനു, അജി മാത്യു (ജർമ്മനി). മരുമക്കൾ:
ടോമി പൊടിമറ്റം, മാത്യു മണിയംമാക്കൽ, നോബി കാലിച്ചനടുക്കം, ബിനു മണിയംമാക്കൽ, സോണിയ മരിയ നടുവിലേൽ.







