കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനേഴുകാരന് മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിലാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച കല്ലുവെട്ടാങ്കുഴി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി ആകാശ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. കുളത്തൂപ്പുഴ സാംനഗര്‍ റോഡില്‍ നിന്നും കുളത്തൂപ്പുഴ അഞ്ചല്‍ റോഡിലേക്ക് വരികയായിരുന്നു ആകാശ്. ചായ കുടിക്കാനായി പോകുകയായിരുന്നു. പച്ചക്കടയില് വച്ച് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തൊട്ടടുത്ത വീടിന്റെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആകാശിനെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.








