ആദ്ധ്യാത്മിക പ്രവർത്തകനും കവിയുമായ രാധാകൃഷ്‌ണൻ നരിക്കോട് അന്തരിച്ചു

കാഞ്ഞങ്ങാട്: ആദ്ധ്യാത്മിക പ്രവർത്തകനും കവിയും എഴുത്തുകാരനുമായ രാധാകൃഷ്‌ണൻ നരിക്കോട്(69) അന്തരിച്ചു. മലയാളത്തിലെ പ്രമുഖമായ വാരികകളിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. ആത്മവർണ്ണം (കവിതാസമാഹാരം), ഒരു തീർത്ഥാടനവും കുറേ ചിന്തകളും(യാത്രാ വിവരണം), അവസാനപ്പുറം(ലേഖനസമാഹാരം) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബംഗാളി കവിതകളുടെ മലയാള വിവർത്തനവും ചെയ്തിരുന്നു. കൊല്ലൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ശ്രീമൂകാംബിക മാസികയുടെ എഡിറ്ററായി ഏറെക്കാലം പ്രവർത്തിച്ചിരുന്നു. നിരവധി ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്. ‘ചന്ദ്രശേഖര തെളിഞ്ഞു കാണണം’ എന്ന പ്രശസ്ത‌മായ മലയാള സോപാന ഭക്തിഗാനത്തിന്റെ രചയിതാവ് കൂടിയാണ്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലുമായി നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 17 വർഷത്തിലേറെയായി മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപം ‘നിവൃത്തി’ യിലായിരുന്നു താമസം. തളിപ്പറമ്പ് നരിക്കോട്ടെ പരേതരായ ഒ പി നാരായണൻ മാസ്റ്ററുടെയും കുന്നുമ്മൽ പാർവതിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: രാമചന്ദ്രൻ, നാരായണൻകുട്ടി(റിട്ട.ലോക്കോ പൈലറ്റ്), രാജലക്ഷ്മി (അദ്ധ്യാപിക), പരേതനായ പത്മനാഭൻ(എഫ് എ സി ടി ആലുവ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page