ചെറുവത്തൂർ: സോളാർ പാനൽ സ്ഥാപിക്കാനുള്ള ഒരുക്കത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശി പി എ ഫൈസൽ(33) ആണ് മരിച്ചത്. കഴിഞ്ഞദിവസം പടന്ന ഗണേഷ് മുക്കിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ സോളാർ പാനൽ സ്ഥാപിക്കാനുള്ള പ്രവൃത്തി നടക്കവേ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പരേതനായ ചാത്തൻചിറ ആലിയുടെയും പി എ കുഞ്ഞാമിനയുടെയും മകനാണ്. ഷഫ്നയാണ് ഭാര്യ. ആയിഷ, നജ്മി, സായാൻ അലി എന്നിവർ മക്കളാണ്. സഹോദരങ്ങൾ: സുലൈഖ, കബീർ, ഖദീജ, മുസ്തഫ, സുഹാന, തസ്ലീന.







