കാസര്‍കോട്: 17 കാരി ഗര്‍ഭിണിയായ സംഭവത്തില്‍ 18 കാരനായ സുഹൃത്തിനെതിരെ ബേഡകം പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണ്. മുള്ളേരിയ സ്വദേശിയായ 18 കാരനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ സപ്തംബറിലാണ് 18 കാരന് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം വയറുവേദനെയ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വിവരം ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







