കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം

മംഗളൂരു: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കയര്‍ കഴുത്തില്‍ കുടുങ്ങി ഒമ്പത് വയസുകാരന്‍ മരിച്ചു. ബണ്ട് വാള്‍ കുക്കിപ്പടിയിലെ അമൃത് എ പൂജാരി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വീടിന് പുറത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയറില്‍ കുട്ടിയുടെ കഴുത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. കുട്ടി ഒറ്റക്കായിരുന്നു കളിച്ചിരുന്നത്. മിനുട്ടുകള്‍ക്ക് ശേഷം അമ്മാവന്‍ ആനന്ദ പൂജാരി അവിടെയെത്തിയപ്പോള്‍, ജനാലയോട് ചേര്‍ന്ന സ്ഥലത്ത് കയറില്‍ കുടുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ശ്വാസംമുട്ടി അവശനായി കിടക്കുന്ന കുട്ടിയെ ഉടന്‍ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മാവന്‍ ജയാനന്ദയുടെ പരാതിയില്‍ പുഞ്ചല്‍ക്കട്ടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അത് മോഷ്ടിച്ചു വിറ്റു, പൊലീസുകാരനെതിരെ മോഷണത്തിന് കേസ്, സംഭവം ചന്തേരയില്‍
Scroll to top

You cannot copy content of this page