ഒരു കോടിയോളം രൂപ ചെലവില്‍ കാവുഗോളി കടപ്പുറത്ത് കടല്‍ഭിത്തി; നിര്‍മാണത്തിന് തുടക്കമായി

മൊഗ്രാല്‍പുത്തൂര്‍: ശക്തമായ കടലാക്രമണത്തില്‍ തകര്‍ന്ന കാവുഗോളി കടപ്പുറത്തെ തീരപ്രദേശം സംരക്ഷിക്കുന്നതിനായി ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന കടല്‍ഭിത്തിയുടെ പ്രവൃത്തി ഉദ്ഘാടനം കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ നിര്‍വഹിച്ചു.
കടലാക്രമണ ഭീഷണി നേരിടുന്ന തീരപ്രദേശത്തിന് സംരക്ഷണമൊരുക്കുന്നതിനും തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. സോയ ലത്തീഫ്, ഫൗസിയ സൈനുദ്ദീന്‍, മാഷിത മുഹമ്മദ്, അസ്മിന ഷാഫി, മല്ലിക കാവുഗോളി, അര്‍ഫാന നജീബ്, ജമാല്‍ ബെള്ളൂര്‍, അമീര്‍ മഠം, ഹനീഫ് കടപ്പുറം, ടി.എം. ഇഖ്ബാല്‍, അന്‍വര്‍ ചേരങ്കൈ, സിദ്ദീഖ് ബേക്കല്‍, കരീം ചൗക്കി, മുഹമ്മദലി എരിയാല്‍, വാസന്തി സംബന്ധിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അത് മോഷ്ടിച്ചു വിറ്റു, പൊലീസുകാരനെതിരെ മോഷണത്തിന് കേസ്, സംഭവം ചന്തേരയില്‍
Scroll to top

You cannot copy content of this page