ട്രെയിനിൽ വൻ നിരോധിത പുകയില വേട്ട; 8830 പാക്കറ്റുകളുമായി അസം സ്വദേശി പിടിയിൽ

കാസർകോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 8830 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. അസം സ്വദേശി പിടിയിലായി. അസം സാംഗോറി സ്വദേശി ബെന്യാമിൻ(24) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ചെന്നൈ മെയിലിൽ നിന്നാണ് പുകയില കടത്ത് പിടികൂടിയത്. ട്രെയിനിന്റെ പിറകുവശത്തെ ജനറൽ കോച്ചിലാണ് യുവാവ് യാത്ര ചെയ്തിരുന്നത്. റെയിൽവേ പൊലീസ് എസ് ഐ സനിൽ കുമാർ, ആർ പി എഫ് എ എസ് ഐ വിനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില കടത്ത് കണ്ടെത്തിയത്. യുവാവ് വലിയൊരു ബാഗിലാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. സംശയം തോന്നിയ പൊലീസ് ബാഗിൽ എന്താണ് ഉള്ളതെന്ന് യുവാവിനോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് പൊലീസ് ബാഗ് തുറന്നുപരിശോധിച്ചപ്പോഴാണ്. നിരവധി പാക്കറ്റുകളിൽ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ആകെ 37,000 വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ ബാഗിൽ നിന്നും കണ്ടെടുത്തു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. എ എസ് ഐ ഗംഗാധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മനൂപ്, സി പി ഒ സൗമ്യ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page