ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

അടിമാലി: മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. വെള്ളത്തൂവല്‍ തെക്കേ ശല്യംപാറ പൈതപ്ലായ്ക്കല്‍ അനില്‍(42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന്‍ പ്രസാദ് (46) നെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. മാതാവിനെ കാണാന്‍ പ്രസാദ് നെല്ലിയാമ്പറയിലെ തറവാട്ട് വീട്ടിലെത്തിയിരുന്നു. പ്രസാദ് മദ്യപിച്ചാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയതിനു ശേഷം സഹോദരനോടൊപ്പം വീണ്ടും മദ്യം അമിതമായി കഴിച്ചു. പെട്ടെന്നാണ് എന്തോ കാര്യത്തിന്റെ പേരില്‍ ഇരുവരും വാക്കേറ്റം തുടങ്ങിയത്. വാക്കേറ്റം കയ്യേറ്റത്തിലെത്തിയതോടെ ഭയപ്പെട്ട മാതാവ് മുറിയില്‍ കയറി വാതില്‍ അടച്ചു. പ്രകോപിതനായ പ്രസാദ് അനിലിനെ കുത്തുകയായിരുന്നു. ആശുപത്രിയില്‍പോയിരുന്ന അനിലിന്റെ ഭാര്യ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവ് കുത്തേറ്റ് വീടിനുള്ളില്‍ കിടക്കുന്നതാണ് കണ്ടത്. ഉടനെ പരിസരവാസികളെ വിവരം അറിയിച്ചു. അവരെത്തി അനിലിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page