മകളുടെ വിവാഹ ദിവസം പിതാവിന്റെ മരണം; നൊമ്പരമായി അൻവറിന്റെ വിയോഗം

തിരുവനന്തപുരം: മകളുടെ വിവാഹ ദിവസം പിതാവ് മരിച്ചു. പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു. അൻവറിനെ മകളുടെ വിവാഹദിനമായിരുന്നു വ്യാഴാഴ്ച. രാവിലെ രോഗം മൂർഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരം 4 മണിയോടെ മരിച്ചു. ഇതോടെ ആഘോഷ വീട് ദു:ഖ സാന്ദ്രമായി. കബറടക്കം വെള്ളിയാഴ്ച പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തിൽ നടക്കും. കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ സ്ക്വാഡ് ഇൻസ്പെക്ടർ ആണ് അൻവർ. കണ്ണൂരിൽ നിന്ന് 3 ആഴ്ച മുൻപാണ് സ്ഥലം മാറി എത്തിയത്.
ഭാര്യ: നൈജ. മക്കൾ: ആലിം മുഹമ്മദ്, ആഫിയ. മരുമകൻ: അക്ബർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page