പിലിക്കോട്: കൈപ്പാട് നെല്‍കൃഷിയില്‍ നൂറുമേനി വിജയം. വിളവെടുപ്പ് ആഘോഷമാക്കി കര്‍ഷകര്‍. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പുലരി സ്വയം സഹായ സംഘമാണ് കൈപ്പാട് നെല്‍കൃഷിയിറക്കിയത്. നീലേശ്വരം ബ്ലോക്ക് എ.ഡി.എ. കെ ബിന്ദു വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പുലരി കാര്‍ഷിക ഉല്‍പ്പാദക സ്വയം സഹായ സംഘം പ്രസിഡന്റ് വികെ വിനോദ് അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ അസോസിയറ്റ് ഡയരക്ടര്‍ ഡോ.ടി. വനജ മുഖ്യാതിഥിയായി. കൃഷി ഓഫീസര്‍ ഇ എന്‍ ശില്‍പ, കൈപ്പാട് ജില്ലാ സെക്രട്ടറി സി. ഭരതന്‍, ജില്ലാ പ്രസിഡന്റ് കെ സുശാന്ത്, പുലരി സംഘം സെക്രട്ടറി കെ മനോജ്, ഹരീഷ്, എവി മധു എന്നിവര്‍ സംസാരിച്ചു.







