മുംബൈ: ചെമ്പൂരിലെ പഞ്ച്രപോള്‍ പ്രദേശത്ത് 20 ഓളം പൂച്ചകളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
പൂച്ചകളുടെ ശരീരം വെട്ടിപ്പരിക്കേല്‍പിച്ച് വികൃതമാക്കിയ നിലയിലുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രാദേശിക മൃഗസംരക്ഷകയായ റുബീന പത്താനാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നു ദിവസങ്ങളിലായാണ് പുച്ചകളെ കൊന്നൊടുക്കിയത്. അന്വേഷണ ഭാഗമായി പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ‘പെറ്റ ഇന്ത്യ’ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കഴിഞ്ഞമാസം പ്രദേശത്ത് നിരവധി പൂച്ചകളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു.








