പാലക്കാട്: നാട്ടുകലില്‍ കാര്‍ ബൈക്കിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബൈക്കോടിച്ച മകന് ഗുരുതര പരിക്ക്. മകന്‍ ഷെരീഫിന്റെ(26) ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്ത മണ്ണാര്‍ക്കാട് സ്വദേശി മൈമുന (46) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. പെണ്ണുകാണലിന് പോവുകയായിരുന്നു ഇരുവരും. പിന്നാലെ വന്ന കാര്‍ ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലേക്ക്് തെറിച്ചുവീണ ഇരുവരെയും പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ചികില്‍സയിലിരിക്കെ മൈമൂന മരിച്ചു.








