കാസർകോട് നഗരത്തിലെ കടയിൽ കവർച്ച; 150 ലൈറ്റുകളും, ഇലക്ട്രിക് കേബിളുകളും മോഷണം പോയി, സംഭവം നുള്ളിപ്പാടിയിൽ

കാസർകോട്: നഗരത്തിന് സമീപത്തെ കടയിൽ കവർച്ച. വ്യാഴാഴ്ച രാവിലെ നുള്ളിപ്പാടിയിലെ സൽമാൻ ഹൗസ് ഓഫ് ബിൽഡിങ്ങ് മെറ്റിരിയൽസിലാണ് കവർച്ച നടന്നത്. കടയിൽ കയറിയ മോഷ്ടാക്കൾ 150 ലൈറ്റുകളും നാല് ഫാനുകൾ അടക്കം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്‌തു. നാല് കിലോ തൂക്കം വരുന്ന ഇലക്ട്രിക് കേബിളുകൾ, ഇരുമ്പ് പൈപ്പുകളും ഡാമേജ് ലൈറ്റുകളും മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
സ്ഥാപനത്തിൻ്റെ സൂപ്പർവൈസർ നായന്മാർമൂലയിലെ അബ്ബാസ് മുഹമ്മദിന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
Scroll to top

You cannot copy content of this page