വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചു; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. പാരിപ്പള്ളിയിൽ ആംബുലൻസ് സർവീസ് നടത്തുന്ന ബിഎസ് മന്ദിരം പാമ്പുറത്തിൽ അജീഷ് (28) ആണ് മരിച്ചത്. പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിൽ വാഹനാപകടം നടന്നിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റിരുന്നു. വിവരത്തെ തുടർന്ന് ആളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്തി. പരിക്കേറ്റ ആളെ അജീഷും ചേർന്നാണ് ആംബുലൻസിൽ കയറ്റി വിട്ടത്. പിന്നാലെ അജീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page