ചീമേനി: അടുത്തമാസം 7 മുതല്‍ 10 വരെ ചീമേനി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ കായിക മേളയുടെ സംഘാടകസമിതി ഓഫീസിന്റെയും സാമ്പത്തിക സമാഹരണത്തിന്റെയും ഉദ്ഘാടനം നടന്നു. സംഘാടക സമിതി ഓഫീസ് ക്രൈം ബ്രാഞ്ച് എസ്പി കെ.വി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടിസി ശ്രീലത അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിവി ജനാര്‍ദ്ദനന്‍ മുഖ്യാതിഥിയായി. കായിക മേളയുടെ വിജയത്തിനാളുള്ള സാമ്പത്തിക സമാഹരണത്തിന്റെ ഭാഗ്യമായി ആദ്യ ഫണ്ട് പ്രഭാകരന്‍, എം കെ നളിനാക്ഷന്‍, കെ ശ്രീധരന്‍ എന്നിവരില്‍ നിന്ന് സമ്പത്തിക കമ്മറ്റി ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളായ എ നിര്‍മല, എവി ലളിത, ടിപി ധനേഷ്, വിനോദ് ചീമേനി, കെ രാമകൃഷ്ണന്‍, കെ ചന്ദ്രന്‍ മാസ്റ്റര്‍, എ സുകുമാരന്‍, എം ചന്ദ്രാവതി, എംവി ജയചന്ദ്രന്‍, എം ഗീഗാധരന്‍, എം കെ നളിനാക്ഷന്‍, രാജന്‍, അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ജി സുനില്‍കുമാര്‍ സ്വാഗതവും ജോ കണ്‍വീനര്‍ കെ എ ശങ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.







