കൊല്ലം: ഇഎസ്ഐ ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്‌സിങ് ഓഫീസര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ഇതേ ആശുപത്രിയിലെ നഴ്‌സും യൂട്യൂബറുമായ പൂന്തുറ സ്വദേശി മിഗ്ദാദ് (38) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ യുവാവ് ഒളിവില്‍ പോയി. പ്രതിയെ ബുധനാഴ്ച രാത്രിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് ആശുപത്രിയില്‍ വെച്ച് തന്നെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റുചെയ്തത്.








