കുമ്പള: കൊടിയമ്മ നുസ്റത്തുൽ ഇസ്‌ലാം സംഘം 24-ാം വാർഷികത്തോടനുബന്ധിച്ച് നാളെ മുതൽ 13 വരെ കൊടിയമ്മ ത്വഹാ നഗറിൽ മീലാദ് റാലിയും മീലാദ് മെഹ്ഫിലും സംഘടിപ്പിക്കും.
ചടങ്ങിൽ മൂന്നാമത് കെ. ഹംസ ഉസ്താദ് പുരസ്‌കാര വിതരണവും നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മഖാം സിയാറത്ത്, വൈകിട്ട് നാലിന് പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ പതാക ഉയർത്തും. 12ന് വൈകിട്ട് 4 മണിക്ക് 25 മദ്റസകളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന സ്‌കൗട്ട് ആൻഡ് ഫ്ലവർ ഷോയുടെ അകമ്പടിയോടെ മീലാദ് സന്ദേശ റാലി നടക്കും. വൈകിട്ട് 7 ന് മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. കൊടിയമ്മ ഖത്തീബ് മഹ്മൂദ് സഅദി പ്രാർത്ഥന നടത്തും. അബൂബക്കർ സാലൂദ് നിസാമി അധ്യക്ഷനാകും.
തുടർന്ന് ദഫ് കളി മത്സരം നടക്കും. 13ന് രാവിലെ 9 മണിക്ക് 25 മദ്റസകളിൽ നിന്നായി 1,200-ലേറെ വിദ്യാർഥികൾ രണ്ട് വിഭാഗങ്ങളിലായി എട്ട് മത്സര ഇനങ്ങളിൽ പങ്കെടുക്കുന്ന പ്രവാചക പ്രകീർത്തന സദസ് നടക്കും. വൈകിട്ട് 7ന് 24-ാം വാർഷിക സമ്മേളനം, മീലാദ് മെഹ്ഫിൽ സമാപനം, പുരസ്‌കാര സമർപ്പണം എന്നിവ നടക്കും. എ.കെ.എം. അഷ്റഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുൽ മജീദ് ഫൈസി കൊടിയമ്മ പ്രാർത്ഥന നടത്തും. അഷ്റഫ് കൊടിയമ്മ അധ്യക്ഷനാകും.
വാർത്താസമ്മേളനത്തിൽ പ്രോഗ്രാം ഡയറക്ടർ ഷാഹുൽ ഹമീദ് സഅദി, കൺവീനർ അബ്ദുൽ റഹിമാൻ അദ്രി, സിദ്ദീഖ് ഊജാർ, യൂസുഫ് കൊടിയമ്മ, ഫൈസൽ ഊജാർ, ബഷീർ മടുവം,
എന്നിവർ സംബന്ധിച്ചു.







