കാസര്‍കോട്: ഡ്യൂട്ടിക്കിടെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തു. കയ്യൂര്‍ ക്ലായിക്കോട് വെള്ളാട്ട് സ്വദേശി സി.വി. ബാബുരാജിന്റെ (55) പരാതിയിലാണ് കണ്ടാലറിയാവുന്ന യാത്രക്കാരനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രി ഏഴുമണിക്ക് ചെങ്കള നാലാംമൈല്‍ വെച്ചാണ് സംഭവം. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗ ത്തേക്ക് പോകുകയായിരുന്ന കെ എല്‍ 15. എ. 1802 നമ്പര്‍ കെഎ സ്ആര്‍ടിസി ബസില്‍ വച്ച് കണ്ടക്ടറായ പരാതിക്കാരനെ പ്രതി ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് കൈകൊണ്ട് അടിക്കുകയും അശ്ലീല ഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്യുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.







