ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ ചെര്‍ക്കളയില്‍ പിടിയില്‍; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ആലമ്പാടി തൈവളപ്പിലെ ഷമീര്‍(50) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്‌കരനഗര്‍, പെര്‍വാഡ് എന്നിവടങ്ങളില്‍ നടന്ന ബാറ്ററി മോഷണ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പെര്‍വാഡിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ട മൂന്നു ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷണം പോയിരുന്നു. സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്‌കര നഗര്‍ എന്നിവടങ്ങളില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും ബാറ്ററി കവര്‍ന്നിരുന്നു. നാരായണമംഗലത്ത് മൂന്നുലോറികളിലെ ബാറ്ററികളാണ് സംഘം കവര്‍ന്നത്. പരാതികളെ തുടര്‍ന്ന് കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി വരികയായിരുന്നു. എഎസ്പിയുടെ നിര്‍ദേശ പ്രകാരം കുമ്പള സിഐ ബൈജു കെ ജോസ്, എസ് ഐമാരായ പി പി ഷമീല്‍, അനന്തകൃഷ്ണന്‍ ആര്‍ മോനോന്‍, സിവില്‍ പൊലീസ് ഓഫീസറായ പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ചെര്‍ക്കളയില്‍ നടന്ന റെയ്ഡിലാണ് ഷമീറിനെ പിടികൂടിയത്. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയാണ് മോഷ്ടാക്കള്‍ ബാറ്ററി മോഷണം നടത്തിവരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണങ്ങള്‍ നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കേസിലെ കൂട്ടുപ്രതികളായ ചെര്‍ക്കളയിലെ മജീദ്, ഫവാസ്, കൊലക്കേസ് പ്രതിയായ ഫാറൂഖ് എന്നിവരെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page