കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയാണ് മുരാരി ബാബു ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലും അറസ്റ്റിലായിരുന്നു. ജയിലിൽ 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് മുരാരി ബാബുവിന് സ്വഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ എത്തിച്ചശേഷം സംസ്കാരം നടക്കും.







