തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. സംഭവത്തില്‍ ഒരാളെ കൻ്റോൺമെൻ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശി ടോണിയാണ് പിടിയിലായത്. മാനസിക വെല്ലുവിളി നേരിട്ടയാളാണ് പിടിയിലായത്. മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തെയും കൊലപ്പെടുത്തി തനിക്ക് ‘പ്രശസ്തനാകണം’ എന്നാണ് ഫോണിലൂടെ ഇയാൾ പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഇപ്പോൾ നൽകിയിരിക്കുന്ന സുരക്ഷ മതിയോ എന്നും ചോദിച്ചതായി പൊലീസ് പറഞ്ഞു. മുമ്പും സമാന രീതിയില്‍ ഇയാള്‍ കോള്‍ ചെയ്തിട്ടുണ്ടെന്നാണ് കന്റോണ്‍മെന്റ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകീട്ട് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമാൻഡിംഗ് സെന്ററിലെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് ഇയാൾ മൂന്നുപ്രാവശ്യമാണ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.







