മഴക്കാലത്ത് കൊടുംവരൾച്ച; മഴ പെയ്യുന്നതിനായി പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ വിവാഹ ചടങ്ങ് നടത്തി നാട്ടുകാർ

ബംഗളൂരു: കർണാടകയിൽ കടുത്ത വരൾച്ചയുടെ പശ്ചാതലത്തിൽ മഴദൈവങ്ങളെ പ്രസാദിപ്പാക്കാൻ വിവിധ പൂജകളും, ആചാരങ്ങളും അനുഷ്ടാനങ്ങളുമായി നാട്ടുകാർ. കാർഷിക വിളകൾ കരിഞ്ഞ് തുടങ്ങിയതോടെയാണ് പരമ്പരാഗത പൂജകളുമായി നാട്ടുകാർ രംഗത്തെത്തിയത്. ഇതിന്‍റെ ഭാഗമായി പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ  തമ്മിൽ  വിവാഹം കഴിപ്പിക്കുന്ന ചടങ്ങു നടക്കുന്നതായി  റിപ്പോർട്ടുകൾ .ബംഗളൂരുവിന് സമീപമുള്ള ജില്ലകളിലാണ് ആൺകുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്ന ചടങ്ങ് നടന്നത്.ബെംഗളുരു റൂറൽ, ചിക്കബല്ലാപ്പൂർ, കോലാർ ജില്ലകളിലാണ് ഈ ആചാരമുള്ളത്. ചിന്താമണി താലൂക്കിലെ ഹിരേകാട്ടിഗേഹള്ളി ഗ്രാമവാസികൾ  നടത്തിയ ആൺകുട്ടികളുടെ വിവാഹത്തിൽ ഗ്രാമങ്ങളിലെ മുഴുവൻ ജനങ്ങളും …

കുടകില്‍ അനധികൃത മദ്യനിര്‍മ്മാണ കേന്ദ്രം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കുടക്: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം എന്ന ലേബലില്‍ അനധികൃതമായി മദ്യം ഉത്പാദിപ്പിച്ച് വില്‍പന നടത്തുന്ന മലയാളി കുടകില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി കെ. ഹാശിം(47) ആണ് കുടക് ബാഗമണ്ഡലം തവുരു ഗ്രാമത്തില്‍ നിന്ന് അറസ്റ്റിലായത്. പ്രദേശവാസിയായ യുവതിയെ വിവാഹം ചെയ്ത ശേഷം ഇവിടെ താമസിച്ച് മദ്യം നിര്‍മ്മാണവും വിതരണവും ആരംഭിക്കുകയായിരുന്നുവെന്ന് കുടക് ജില്ല പൊലീസ് മേധാവി കെ. രാമരാജന്‍ പറഞ്ഞു. നിര്‍മ്മാണ ശാലയില്‍ നടത്തിയ പരിശോധനയില്‍ 60 കിലോഗ്രാം മദ്യനിര്‍മ്മാണ വസ്തുക്കളും 2000 കാലി കുപ്പികളും …

മത്സ്യതൊഴിലാളി ബോട്ടിൽ നിന്നും കടലിൽ വീണു മരിച്ചു

മംഗളൂരു: ഉഡുപ്പി മാൽപെയിൽ മത്സ്യതൊഴിലാളി ബോട്ടിൽ നിന്ന് വീണ് മരിച്ചു.ജാർഖണ്ഡ് സ്വദേശി മനോജ് സാൻ(32)ആണ് മരിച്ചത്. മാൽപെ മത്സ്യബന്ധന തുറമുഖത്തിന് 2 നോട്ടിക് മൈൽ അകലെ കടലിലായിരുന്നു അപകടം. മീൻ പിടിക്കുന്നതിനിടെ മനോജ് കടലിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കീർത്തൻ കടലിൽ ചാടി മനോജിനെ പൊക്കിയെടുത്ത് ബോട്ടിലേക്ക് മാറ്റി. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും എത്തും മുൻപേ മരിച്ചിരുന്നു.മാൽപെ പൊലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്തു

പഠന വിസയില്‍ ഇന്ത്യയിലെത്തി നഴ്സായി ജോലി; മറവില്‍ ബംഗളൂരുവില്‍ മയക്കുമരുന്ന് കടത്ത്; നൈജീരിയന്‍ പൗരനെ പോലീസ് പിടികൂടി

മംഗളൂരു: ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കടത്തുകയായിരുന്ന നൈജീരിയന്‍ പൗരനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ യെലഹങ്കയില്‍ താമസിക്കുന്ന നൈജീരിയ സ്വദേശിനി റെജീന സാറ എന്ന ഐഷ (33) ആണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന 400 ഗ്രാം എംഡിഎംഎയും മൊബൈല്‍ ഫോണും 2,910 രൂപയും പിടിച്ചെടുത്തു. നൈജീരിയ സ്വദേശിനിയായ ഐഷ പഠന വിസയിലാണ് ഇന്ത്യയിലെത്തിയത്. പിന്നീട് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. അതിനിടയില്‍ മയക്കുമരുന്നിനടിമയാവുകയും തുടര്‍ന്ന് നഴ്സ് …

പട്രോളിങിനിടെ പൊലിസിനു നേരെ ആക്രമണം; മഞ്ചേശ്വരം എസ്‌ഐ പി അനൂപിന് പരിക്ക്

കാസര്‍കോട്: പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസുകാരെ അഞ്ചംഗ സംഘം ആക്രമിച്ചു. മഞ്ചേശ്വരം എസ് ഐ പി അനൂപിനെയാണ് അക്രമി സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ ഞായാറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തില്‍ എസ്‌ഐയുടെ വലതു കൈക്ക് പൊട്ടലുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് എത്തിയത്. ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരടക്കം അഞ്ചുപേര്‍ക്കെതിരെ …

സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; രാത്രി നടന്ന അപകടം പുറം ലോകം അറിയുന്നത് പുലർച്ചെ; പരിക്കേറ്റ സഹയാത്രികൻ ചികിത്സയിൽ

കോഴിക്കോട് :മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കോനൂർ കണ്ടി മരത്തോട് റോഡിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ കുളങ്ങര സ്വദേശി കുഴിഞ്ഞോടി അബ്ദുൽ സലാം (45) എന്നയാളാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. വീഴ്ചയിൽ ബോധരഹിതനായി പോയ അബ്ദുൾ സലാമിൻ്റെ സഹയാത്രികൻ പുലർച്ചെ ബോധം വന്ന ശേഷം നടന്നു വന്നാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അബ്ദുൾ സലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.അരീക്കോട് പോലീസ് …

കാസർകോട്‌ നെല്ലിക്കുന്നിൽ റെയിൽവേ ട്രാക്കിൽ കല്ല്‌ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട് :നേത്രാവതി എക്‌സ്‌പ്രസിന്‌ കല്ലേറുണ്ടായതിനു പിന്നാലെ കാസർകോട്‌ സ്‌റ്റേഷനുസമീപം ട്രാക്കിൽവച്ച കല്ലുകൾ ട്രെയിൻ കയറി പൊടിഞ്ഞനിലയിൽ കണ്ടെത്തി. ശനി വൈകിട്ട്‌ 5.30ന്‌ കാസർകോട്‌ സ്‌റ്റേഷന്‌ സമീപം നെല്ലിക്കുന്നിലാണ്‌ സംഭവം. ചെറിയ കല്ലുകളായതിനാൽ മംഗളൂരു–- ചെന്നൈ സൂപ്പർ ഫാസ്‌റ്റ്‌ അപകടമില്ലാതെ കടന്നുപോയി. കുലുക്കം അനുഭവപ്പെട്ടതിനെതുടർന്ന്‌ യാത്രക്കാർ കാസർകോട്‌ റെയിൽവേ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസ് ട്രാക്കിൽ പരിശോധന നടത്തിയപ്പോഴാണ്‌ കല്ലുകൾ പൊടിഞ്ഞനിലയിൽ കണ്ടത്‌. സമീപത്ത്‌ വീട്ടിൽ കല്യാണത്തിനെത്തിയ കുട്ടികൾ കല്ലുകൾ നിരത്തിവച്ചതായിരിക്കാമെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. രണ്ടാഴ്‌ച മുമ്പ്‌ …

കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്,: കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര ചേറ്റ് കുണ്ട് സ്വദേശി മണികണ്ഠൻ (33)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം യുവാവിനെ വീട്ടിൽ നിന്നും കാണാതായിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാരും വീട്ടുകാരും അന്വേഷിച്ചു വരുന്നതിനിടയിലാണ് ശനിയാഴ്ച വൈകിട്ട് ചേറ്റുകുണ്ട് തെക്കുപുറം കെ എസ് ടി പി റോഡിന്റെ വളവിൽ റയിൽവേ ട്രാക്കിന്റെ പിറക് വശത്തുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്.മീത്തൽ അമ്പാടിയുടെയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: …

മരം മുറിക്കുന്നതിടെ അപകടം; മരം ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മരം മുറിക്കുന്നതിടെ അപകട; മരം ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു കാസർകോട്:  മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കാസർകോട് നീലേശ്വരം പാലായിലാണ് അപകടമുണ്ടായത്. ഒഡീഷ സ്വദേശിയായ ഗോവിന്ദ മജി(20) ആണ് മരിച്ചത്. വൈകീട്ട് 4മണിയോടെ ആണ് സംഭവം. അപകട സ്ഥലത്തു വച്ചു തന്നെ ഗോവിന്ദ മജി മരിച്ചു. മൃതദേഹം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നീലേശ്വരം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് …

ഭൂമി തരംമാറ്റ അപേക്ഷകളുടെ അതിവേഗ തീര്‍പ്പിന് 372 തസ്തികകൾ; 220 വാഹനങ്ങളും അനുവദിക്കാൻ സർക്കാർ ഉത്തരവ്; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ തസ്തിക സൃഷ്ടിച്ച് സർക്കാർ

തിരുവനന്തപുരം :  ഭൂമി തരംമാറ്റത്തിനായുളള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനും അതിവേഗം തീര്‍പ്പാക്കുന്നതിനുമായി 68 ജൂനിയര്‍ സൂപ്രണ്ട് തസ്തികയും 181 ക്ലാര്‍ക്ക് തസ്തികയും സൃഷ്ടിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. കൂടാതെ  123 സര്‍വ്വെയര്‍മാരെ താല്കാലികമായി നിയമിക്കും. 220 വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.  റവന്യൂ വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് തലം മുതല്‍ വിവിധ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസിലെ അടിസ്ഥാന രേഖകളായ BTR, …

സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കും; ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കനത്ത മഴക്ക് സാധ്യത. തെക്കന്‍-മധ്യ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ശനിയാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ആഴ്ച ന്യൂനമര്‍ദ്ദം രൂപമെടുത്തേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തിങ്കള്‍, ചൊവ്വ, ദിവസങ്ങളില്‍ ആലപ്പുഴയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച്ച ഇടുക്കിയില്‍ ഓറഞ്ച് …

സി.പി.സി.ആര്‍.ഐയില്‍ ലോക നാളികേര ദിനാഘോഷത്തിന്‌ തുടക്കം

കാസര്‍കോട്‌: നാളികേര വികസന ബോര്‍ഡിന്റെയും കാസര്‍കോട്‌ സി.പി.സി.ആര്‍.ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ 25ാം ലോക നാളികേര ദിനാഘോഷ പരിപാടികൾ സിപിസിആർഐയിൽ നടന്നു. കേന്ദ്ര കൃഷി,കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ഉദ്‌ഘാടനം ചെയ്‌തു. ഐ.സി.എ.ആര്‍- സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.കെ. ബി.ഹെബ്ബാര്‍, നാളികേര വികസന ബോര്‍ഡ്‌ മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ.ബി.ഹനുമന്ത ഗൗഡ എന്നിവര്‍ ആമുഖ പ്രഭാഷണം  നടത്തി. എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍.എ വിശിഷ്ടാതിഥിയായിരുന്നു. ഐ.സി.എ.ആറിന്റെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ജനറല്‍ ഡോ.വി.ബി.പട്ടേല്‍, നാളികേര ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ബി.എച്ച്‌.രേണുകുമാര്‍, ബാംകോ പ്രസിഡന്റ്‌ …

ഉറങ്ങുകയായിരുന്ന 85 കാരിയെ പീഡിപ്പിച്ചു; ചുണ്ടിലും സ്വകാര്യ ഭാഗങ്ങളിലും ബ്ലേഡ് കൊണ്ട് പരിക്കേല്‍പിച്ചു; 28 കാരന്‍ നടത്തിയത് ക്രൂര പീഡനം

ന്യൂഡല്‍ഹി: പീഡനങ്ങള്‍ തുടര്‍ക്കഥയായ ഡല്‍ഹിയില്‍ വയോധികക്കും രക്ഷയില്ല. 85 കാരിയായ വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഡല്‍ഹി നേതാജി സുഭാഷ് പ്ലേസ് ഏരിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന 85 കാരിയാണ് പീഡനത്തിന് ഇരയായത്. 28 കാരനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രതി മദ്യപിച്ച് വയോധികയുടെ വീട്ടിലെത്തിയത്. വാതില്‍ തള്ളിത്തുറന്ന് വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന വയോധികയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ വൃദ്ധയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് …

കുപ്രസിദ്ധ മോഷ്‌ടാവ്‌ അട്ട ഗിരീഷ്‌ അറസ്റ്റില്‍; പിടിയിലായത്‌ ഭാര്യയ്‌ക്കും സഹോദരിക്കും ഒപ്പം ലോഡ്‌ജില്‍ കഴിയവെ

കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് അട്ടഗിരീഷ് (49) പൊലീസ് പിടിയിൽ. കണ്ണൂര്‍ കലക്‌ട്രേറ്റിനു മുന്നിലുള്ള ലോഡ്‌ജില്‍  പുലര്‍ച്ചെ പൊലീസ് നടത്തിയ റെയ്‌ഡിലാണ്‌ ഇയാള്‍ പിടിയിലായത്‌. പിടികിട്ടാപ്പുള്ളിയായ ഗിരീഷ് ഭാര്യക്കും, ഭാര്യാസഹോദരിക്കും ഒപ്പം ലോഡ്‌ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു‍ .കണ്ണൂർ ചിറക്കല്‍ സ്വദേശിയാണ്.എടക്കാട്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടറും സംഘവുമാണ് ഇയാളെ അറസ്റ്റു ചെയ്‌തത്‌. ചോദ്യം ചെയ്തതിൽ നിന്നും അടുത്ത കാലത്തായി നടന്ന 15ൽ അധികം കവര്‍ച്ചാ കേസുകള്‍ക്കു തുമ്പായതായി പൊലീസ്‌ പറഞ്ഞു.കണ്ണൂര്‍, വളപ്പട്ടണം, എടക്കാട്‌ തുടങ്ങിയ പൊലീസ്‌ സ്റ്റേഷനുകളില്‍ കവര്‍ച്ചാ കേസില്‍ പ്രതിയായ …

സൂര്യനെ അറിയാൻ ആദിത്യൻ കുതിച്ചു: അഭിമാനത്തോടെ രാജ്യം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എൽ 1 കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് പിഎസ്എൽവി  സി 57 റോക്കറ്റിലാണ് രാവിലെ 11.50 ന് ആദിത്യ എൽ1  വിജയകരമായി പ്രയാണം തുടങ്ങിയത്. ദൗത്യത്തിലെ ആദ്യമൂന്ന് ഘട്ടങ്ങൾ വിജയകരമാണെന്ന് ഐഎസ്ആർറോ അറിയിച്ചു. പേലോഡുകൾ കൃത്യമായ ഇടവേളകളിൽ വേർപ്പെട്ടതായും ഇസ്റോ അറിയിച്ചു.125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയ‍ർത്തി 15 ലക്ഷം  കിലോമീറ്റർ സഞ്ചരിച്ച് ഹാലോ ഓ‌ർബിറ്റിൽ എത്തുകയാണ് ആദിത്യ എൽ 1 ന്‍റെ ലക്ഷ്യം. 4 …

വിദ്യാര്‍ഥി കാര്‍ മറിഞ്ഞു മരിച്ച സംഭവം; എസ്.ഐയ്ക്കും കുടുംബത്തിനും വധ ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു

കാസര്‍കോട്: കുമ്പള പൊലിസ് സ്റ്റേഷനിലെ എസ്.ഐയ്ക്കും കുടുംബത്തിനും എതിരെ വധ ഭീഷണി മുഴക്കിയെന്ന കേസിലെ പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് (17)കാറപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ മുന്‍ കുമ്പള എസ്.ഐ.രജിത്തിനും കുടുംബത്തിനുമാണ് ഭീഷണി ഉയര്‍ന്നത്. എസ്.ഐ യുടെ ഭാര്യാ പിതാവ് നല്‍കിയ പരാതിയില്‍ ആണ് പൊലീസ് കേസെടുത്തിരുന്നത്. അവിട്ടം ദിനത്തിലാണ് എസ് ഐയും കുടുംബവും താമസിക്കുന്ന മൊഗ്രാല്‍ മാളിയങ്കരയിലെ …

ബഹ്റൈനില്‍ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു; അപകടം ഓണാഘോഷം കഴിഞ്ഞ് മടങ്ങിവരവെ

മനാമ: ബഹ്റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണ്. കോഴിക്കോട് സ്വദേശി വി പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുകായിരുന്നു സംഘം. ആലിയില്‍ ശൈഖ് …

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ പാലിൽ കീടനാശിനി കലർത്തി രണ്ടാനമ്മ  കൊലപ്പെടുത്തി ; കൊലക്ക് കാരണം ഭർത്താവിന്‍റെ സ്വത്ത് വിഹിതം നൽകേണ്ടി വരുമെന്ന സംശയം

മംഗളൂരു:  കീടനാശിനി കലർത്തിയ പാൽ നൽകി അഞ്ച് മാസം പ്രാമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടാനമ്മകൊലപ്പെടുത്തി.  കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ബബാല ഗ്രാമത്തിലാണ് കൊടും ക്രൂരത നടന്നത്. ഓഗസ്റ്റ് 30 നാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ രണ്ടാനമ്മ ദേവമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് സിദ്ദപ്പയ്ക്ക്  ആദ്യ ഭാര്യ ശ്രീദേവിയിൽ കുട്ടികളുണ്ടാകാതെ വന്നതിനെ തുടർന്നാണ്  ദേവമ്മയെ വിവാഹം കഴിച്ചത്.ഇവർക്ക് 4 മക്കളുണ്ട്. എന്നാൽ  അടുത്തിടെ ആദ്യ ഭാര്യ  ശ്രീദേവി സംഗീതയെന്ന  പെൺകുഞ്ഞിന് ജന്മം നൽകി. ഇതോടെ ഭർത്താവിന്‍റെ …