കോഴിക്കോട് :മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കോനൂർ കണ്ടി മരത്തോട് റോഡിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ കുളങ്ങര സ്വദേശി കുഴിഞ്ഞോടി അബ്ദുൽ സലാം (45) എന്നയാളാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. വീഴ്ചയിൽ ബോധരഹിതനായി പോയ അബ്ദുൾ സലാമിൻ്റെ സഹയാത്രികൻ പുലർച്ചെ ബോധം വന്ന ശേഷം നടന്നു വന്നാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അബ്ദുൾ സലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.അരീക്കോട് പോലീസ് സ്ഥലത്തെത്തി തുടർ നടപടി ആരംഭിച്ചു.